കൊച്ചിയിലും അടിമുടി മാറ്റം; വികസനത്തിനായി വകയിരുത്തുന്നത് 6000 കോടി; ഓഖി ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റ്, തീരദേശ മേഖലയ്ക്കും മത്സ്യതൊഴിലാളി ക്ഷേമത്തിനും വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഈ വര്‍ഷം തന്നെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കും, പരാതികള്‍ അരുണാ റോയിയെ അറിയിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: കൊച്ചിയിലും അടിമുടി മാറ്റത്തിന് തുടക്കമിടാന്‍ പിണറായി സര്‍ക്കാര്‍. കൊച്ചിയുടെ വളര്‍ച്ചയ്ക്കായി ഇത്തവണ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. കൊച്ചിയപടെ വികസനത്തിനായി വകയിരുത്തുന്നത 6000കോടിയാണെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഓഖി പുനരധിവാസ പാക്കേജിന് ആയി സര്‍ക്കാര്‍ ചെലവഴിച്ച ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതന്‍ സ്ഥാപക കൂടിയായ അരുണാ റോയിക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം തന്നെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കും, പരാതികള്‍ അരുണാ റോയിയെ അറിയിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഒപ്പം, തീരദേശ മേഖലയ്ക്കും മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനും വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് 40000 വീടുകള്‍ നീര്‍മ്മിച്ച് നല്‍കും.തീരദേശ പാക്കേജിന് 1000 കോടി വകയിരുത്തി. ചെട്ടി പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും,റീ ബില്‍ഡ് കേരളയിലുടെ മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും. മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതി പ്രഖ്യാപനം ഉണ്ട്.

Exit mobile version