തിരുവനന്തപുരം: ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. അതിനിടെ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം കൂട്ടുമെന്നും കുട്ടനാട് വെള്ളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിനായി 74 കോടി വകയിരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപകരുടെയും ആയമാരുടെയും അലവന്‍സ് 500 വര്‍ധിപ്പിക്കും. സ്കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി. മുഴുവന്‍ സ്കൂളുകളിലും സൗരോര്‍ജം ഉത്പാദിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ അടങ്കല്‍ 19130 കോടിയാണെന്നും മന്ത്രി വ്യക്തമാക്കി.
ജലസേചനം 864 കോടി ബജറ്റില്‍ വകയിരുത്തി. മൃഗസംരക്ഷണ വകുപ്പിന് 422 കോടിയും മാറ്റിവച്ചു. പാല് ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടുമെന്നും തരിശുരഹിത ഗ്രാമങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post