തിരുവനന്തപുരം: അനാവശ്യ ചാര്‍ജുകളും മറ്റും ഈടാക്കി കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കേരള ബാങ്കിന്റെ വിശ്വാസ്യതയും മറ്റും ജനങ്ങളില്‍ ആശങ്ക നിലനിന്നിരുന്നു. ആ ആശങ്കയെ അകറ്റുന്ന ഉറപ്പാണ് ഇപ്പോള്‍ ധനമന്ത്രി തോമസ് ഐസക് നല്‍കുന്നത്.
Discussion about this post