കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്തെത്താത്ത മലയാളത്തിലെ സൂപ്പർ താരങ്ങൾക്കെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ മാതൃകയിൽ പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കാൻ മലയാള നടന്മാർ തയ്യാറാകണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
നാട് മുടിഞ്ഞാലും തങ്ങളുടെ ഗ്ലാമർ പോകരുതെന്ന നിലപാട് അപലപനീയമാണ്. രജനിയുടെ പാതയിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സത്യത്തേയും രാജ്യത്തേയും ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ സൂപ്പർ സിനിമ താരങ്ങൾ തയ്യാറാകണം. കേരളത്തിലെ സൂപ്പർ സിനിമ താരങ്ങൾ രജനികാന്തിന്റെ നിലപാട് സ്വീകരിക്കണം. രാഷ്ട്രീയം വേറെ രാജ്യം വേറെ. രാഷ്ട്രീയം പറയുമ്പോൾ ആരേയും വിമർശിക്കും, ശരിയല്ലെന്ന് തോന്നിയാൽ തുറന്ന് പറയും. എന്നാൽ രാജ്യത്തിന്റെ വിഷയത്തിൽ രാഷ്ട്രീയം മാറ്റി സത്യവും യാഥാർത്ഥ്യവും പറയും. നിലപാട് സ്വീകരിക്കും. അതാണ് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രജനികാന്ത് രംഗത്ത് വന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ കഞ്ചാവ് സിനിമ ലോബി ഇതിനെ എതിർത്ത് രംഗത്ത് വന്നിട്ടും സത്യം പറയാൻ സൂപ്പർ താരങ്ങൾ മടിക്കുന്നത് സ്വാർത്ഥതയാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post