തിരുവനന്തപുരം: ബംഗാള്‍ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാള്‍ ഉശിരുണ്ടെന്ന മുസ്ലിംലീഗ് എംഎല്‍എ കെഎം ഷാജിയുടെ പരാമര്‍ശം വിവാദത്തില്‍. സെന്‍സസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ നിയമസഭയിലാണ് ഷാജിയുടെ വിവാദ പരാമര്‍ശം.
പൗരത്വ രജിസ്റ്ററിനും സെന്‍സസ് നടപടികള്‍ക്കുമെതിരെയായിരുന്നു ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസ്. കേന്ദ്രം വിളിച്ച യോഗത്തിന് കേരളം പോയി, എന്നാല്‍ ബംഗാള്‍ പോയില്ല. ബംഗാള്‍ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാള്‍ ഉശിരുണ്ടെന്നായിരുന്നു ഷാജിയുടെ പ്രസംഗം. എംഎല്‍എയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നിയമസഭയില്‍ വന്‍ ബഹളത്തിന് ഇടയാക്കി.
ഷാജിക്കെതിരെ ഭരണപക്ഷം രംഗത്തെത്തി. ഷാജിയെ സിപിഎം അംഗങ്ങളായ കെകെ ശൈലജയും എം സ്വരാജും രൂക്ഷമായി വിമര്‍ശിച്ചു. ഷാജി സ്ത്രീത്വത്തെ അപമാനിച്ചെന്ന് സ്വരാജ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ഷാജി പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു.
Discussion about this post