കൊല്ലം: അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പുതിയ താക്കീതുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നടപടികളെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കരുതെന്നാണ് പുതിയ നിര്‍ദേശം. ഇത് ലംഘിച്ചാല്‍ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60എ പ്രകാരം സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സര്‍ക്കാര്‍ നയത്തെയോ നടപടികളെയോ വിമര്‍ശിക്കരുതെന്ന് വ്യവസ്ഥയുണ്ട്.
ഇതു പാലിക്കാതെ പലരും അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. ഈ സാഹചര്യത്തിലാണ് താക്കീത് നല്‍കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമാണ് കത്ത് നല്‍കിയിരിക്കുന്നത്.
Discussion about this post