ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണത്തില് പന്തളം രാജകുടുംബത്തിന് എങ്ങനെ അവകാശവാദം ഉന്നയിക്കാനാവുമെന്ന് സുപ്രീം കോടതി. ശബരിമല തിരുവാഭരണം ദൈവത്തിനു സമര്പ്പിച്ചതല്ലേയെന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നല്കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു.
തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനോ പന്തളം രാജകുടുംബത്തിനോ എന്ന് ജസ്റ്റിസ് ചോദിച്ചു. തിരുവാഭരണം ദൈവത്തിന് സമര്‍പ്പിച്ചതാണെങ്കില്‍ പിന്നെ രാജകുടുംബത്തിന് അതില്‍ എങ്ങനെയാണ് അവകാശമുണ്ടാവുകയെന്നും കോടതി ആരാഞ്ഞു.
നിലവില്‍ രാജകുടുംബത്തിന്റെ പക്കലുള്ള തിരുവാഭരണങ്ങളില് വ്യക്തത വരുത്തണമെന്നും തിരുവാഭരണം ദൈവത്തിന്റേതാണോ രാജകുടുംബത്തിന്റേതാണോ എന്ന് കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു.
Discussion about this post