BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്, സ്വന്തം പ്രായത്തിന് താഴെയുള്ളവരെ നോക്കി കല്യാണം കഴിച്ചാല്‍ മതി; കാരണം പറഞ്ഞ് മുരളി തുമ്മാരുകുടി

കേരളത്തില്‍ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയ സും സ്ത്രീകളുടേത് 77.8 ഉം ആണ്.

Soumya by Soumya
February 5, 2020
in Kerala News
0
വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്, സ്വന്തം പ്രായത്തിന് താഴെയുള്ളവരെ നോക്കി കല്യാണം കഴിച്ചാല്‍ മതി; കാരണം പറഞ്ഞ് മുരളി തുമ്മാരുകുടി
221
VIEWS
Share on FacebookShare on Whatsapp

കൊച്ചി: വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധയിലേയ്ക്ക് പുതിയ അറിവ് പകര്‍ന്ന് നല്‍കി മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വിവാഹിതരാകാത്ത പെണ്‍കുട്ടികള്‍ സ്വന്തം പ്രായത്തിന് താഴെയുള്ളവരെ നോക്കി വിവാഹം കഴിച്ചാല്‍ മതിയെന്നാണ് അദ്ദേഹം നല്‍കുന്ന ഉപദേശം. അതിനായി തെളിവ് സഹിതം അദ്ദേഹം ഒരു ഉദാഹരണം കൂടി നല്‍കുന്നുണ്ട്.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
2
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

കേരളത്തില്‍ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയ സും സ്ത്രീകളുടേത് 77.8 ഉം ആണ്. പൊതുവില്‍ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ ഇതില്‍ സ്ത്രീകള്‍ക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു. കേരളത്തില്‍ പൊതുവെ തന്നെക്കാള്‍ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്.

ഇതിന്റെ പരിണതഫലം എന്താണ്? അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെക്കാളും വളരെ മുന്‍പേ മരിച്ചു പോകുന്നു. 2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 60 കഴിഞ്ഞ ആണുങ്ങളില്‍ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭര്‍ത്താവ് മരിച്ച സ്ത്രീ കളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്. അതായത് അറുപത് കഴിഞ്ഞ സ്ത്രീകളില്‍ രണ്ടിലൊന്നില്‍ കൂടുതല്‍ വിധവകളാണ്. എണ്‍പത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താല്‍ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുമ്പോള്‍ ഭര്‍ത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക്!

കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും കൂ ടുകയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. കേരളത്തില്‍ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയ സും സ്ത്രീകളുടേത് 77.8 ഉം ആണ്.പൊതുവില്‍ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങള്‍ ഇതില്‍ സ്ത്രീകള്‍ക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്.

കേരളത്തില്‍ പൊതുവെ തന്നെക്കാള്‍ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്.ഇതിന്റെ പരിണതഫലം എന്താണ്? അവരുടെ ഭര്‍ത്താക്കന്മാര്‍ അവരെക്കാളും വളരെ മുന്‍പേ മരിച്ചു പോകുന്നു.2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 60 കഴിഞ്ഞ ആണുങ്ങളില്‍ ഭാര്യ മരിച്ചവരുടെ എണ്ണം 8.8 ശതമാനമാണ്, പക്ഷെ ഭര്‍ത്താവ് മരിച്ച സ്ത്രീ കളുടെ എണ്ണമാകട്ടെ 57 ശതമാനമാണ്. അതായത് അറുപത് കഴിഞ്ഞ സ്ത്രീകളില്‍ രണ്ടിലൊന്നില്‍ കൂടുതല്‍ വിധവകളാണ്. എണ്‍പത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താല്‍ ഭാര്യ മരിച്ചവരുടെ എണ്ണം 17 ശതമാനം ആകുമ്പോള്‍ ഭര്‍ത്താവ് മരിച്ചവരുടെ എണ്ണം 84 ശതമാനമാണ്!

സ്വന്തമായി വരുമാനമു ള്ളവരോ, ഭൂമി ഉള്ളവരോ ആയ സ്ത്രീകളുടെ എണ്ണം കേരളത്തിലും വളരെ കുറവാണ്.അതു കൊണ്ടു തന്നെ പ്രായമായി ഭര്‍ത്താവും മരിച്ച സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. അറുപത് കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാര്‍ മരിച്ചാല്‍ അവര്‍ രണ്ടാമത് വിവാഹം കഴിക്കുന്നതില്‍ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്പത് കഴിഞ്ഞ വിധവകള്‍ രണ്ടാമത് വിവാഹം കഴിക്കുന്നതു പോലും കുടുംബത്തിനും സമൂഹത്തിനും വലിയ താല്പര്യമില്ല.

ഈ പറഞ്ഞ വിഷയങ്ങള്‍ നിങ്ങളെ ബാധിക്കുന്ന തല്ല,വിദൂരഭാവിയിലെ കാര്യങ്ങള്‍ ആണെന്നൊക്കെ ആയിരിക്കും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ കരുതുക.പക്ഷെ Demography is destiny. അതു കൊണ്ട് കുറച്ച് ആചാരങ്ങള്‍ മാറിയില്ലെങ്കില്‍ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട. അതുകൊണ്ട് വിവാഹം ചെയ്യാത്ത പെണ്‍കുട്ടികള്‍ ഒരു കാര്യം ഇപ്പോഴേ മനസ്സില്‍ ഉറപ്പിക്കുക. സ്വന്തം പ്രായത്തിലും താഴെയുളള പയ്യന്മാരെ നോക്കി കല്യാണം കഴിക്കുക. എത്ര പ്രായക്കുറവുണ്ടോ അത്രയും നല്ലത് (എന്നുവെച്ച് ഓവര്‍ ആക്കണ്ട!). വിവാഹം കഴിച്ചവര്‍ക്കും ചെയ്യാവുന്ന കാര്യമുണ്ട്. കുടുംബത്തിലെ പകുതി സ്വത്തെങ്കിലും സ്വന്തം പേ രിലാക്കുക.

അച്ഛന്റെ സ്വത്ത് സ്വന്തം മക്കള്‍ക്കല്ലേ പോകുന്നത് എന്നുള്ള തരത്തിലുള്ള ആത്മാര്‍ത്ഥത ഒന്നും വേണ്ട. ഈ മക്കളൊന്നും അച്ഛനില്ലാത്ത വയസ്സു കാലത്ത് നിങ്ങളെ നോക്കുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. അഥവാ നോക്കിയാല്‍ ബോണസ്സായി കരുതിയാല്‍ മതി. അതുകൊണ്ട് കുറച്ച് ആചാരങ്ങള്‍ മാറിയില്ലെങ്കില്‍ ഈ വിഷയം നിങ്ങളേയും ബാധിക്കും, സംശയം വേണ്ട. പിന്നെ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തീരുമാനിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. വയസ്സായി മക്കളെ ഒക്കെ കെട്ടിച്ചു കഴിഞ്ഞ് പങ്കാളി മരിച്ചുപോയാല്‍ ഒരു രണ്ടാം ജീവിതം ആരംഭിക്കുക. അതിനുവേണ്ടി കല്യാണം ഒന്നും കഴിക്കാന്‍ പോകേണ്ട കാര്യമില്ല, അതൊക്കെ ഓള്‍ഡ് ഫാഷന്‍ അല്ലെ. കുറച്ചു ലിവിങ്ങ് ടുഗെതര്‍ ഒക്കെ ആകാം. കുറച്ചു നാള്‍ നാട്ടുകാരും വീട്ടുകാരും മക്കളും കുറ്റവും മോശവും പറയുമെങ്കിലും ഇത് നമ്മുടെ ജീവിതമല്ലേ, നമുക്ക് അടിച്ചു പൊളിക്കാമെടോ

Tags: muralee thummarukudyMuralee Thummarukudy postmurali thummarakkudi

Related Posts

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതൊക്കെ സംഭവിക്കും: 10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി
Kerala News

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതൊക്കെ സംഭവിക്കും: 10 പ്രവചനങ്ങളുമായി മുരളി തുമ്മാരുകുടി

May 14, 2023
23.5k
‘ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്’ എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ
Kerala News

‘ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്’ എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ

May 10, 2023
297
‘പത്തിലേറെ പേര്‍ ഹൗസ് ബോട്ട് അപകടത്തില്‍ മരിക്കുന്നത് ഏറെ വൈകില്ല’: താനൂര്‍ ബോട്ട് ദുരന്തം ഒരുമാസം മുന്‍പേ പ്രവചിച്ച് മുരളി തുമ്മാരുകുടി
Kerala News

‘പത്തിലേറെ പേര്‍ ഹൗസ് ബോട്ട് അപകടത്തില്‍ മരിക്കുന്നത് ഏറെ വൈകില്ല’: താനൂര്‍ ബോട്ട് ദുരന്തം ഒരുമാസം മുന്‍പേ പ്രവചിച്ച് മുരളി തുമ്മാരുകുടി

May 8, 2023
411
രണ്ടു പതിറ്റാണ്ടിനപ്പുറം പ്രമോദ് കുമാര്‍ എടുത്ത തീരുമാനം ശരിയായി:  നമ്മുടെ കുട്ടികള്‍ അന്യനാട്ടില്‍ റാങ്ക് നേടുന്ന അതേ സന്തോഷം; പായല്‍കുമാരിയെ നേരില്‍ കണ്ട് അഭിനന്ദിച്ച് മുരളി തുമ്മാരുകുടി
Kerala News

രണ്ടു പതിറ്റാണ്ടിനപ്പുറം പ്രമോദ് കുമാര്‍ എടുത്ത തീരുമാനം ശരിയായി: നമ്മുടെ കുട്ടികള്‍ അന്യനാട്ടില്‍ റാങ്ക് നേടുന്ന അതേ സന്തോഷം; പായല്‍കുമാരിയെ നേരില്‍ കണ്ട് അഭിനന്ദിച്ച് മുരളി തുമ്മാരുകുടി

January 26, 2021
39
‘ശരിയായ ഇടപെടലുകള്‍ കൊണ്ട് സര്‍ക്കാര്‍ ഇതുവരെ രക്ഷിച്ചത് പതിനായിരത്തിലേറെ ജീവനുകള്‍’; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍
Kerala News

‘ശരിയായ ഇടപെടലുകള്‍ കൊണ്ട് സര്‍ക്കാര്‍ ഇതുവരെ രക്ഷിച്ചത് പതിനായിരത്തിലേറെ ജീവനുകള്‍’; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍

November 20, 2020
55
കുട്ടികള്‍ക്ക് എ പ്ലസ് കിട്ടാനല്ല; എ പ്ലസ് കിട്ടുന്ന മാതാപിതാക്കള്‍ ആകാനാണ് ശ്രമിക്കേണ്ടത്; ഗ്രേഡ് കുറഞ്ഞാല്‍ കുട്ടികളെ തല്ലുന്ന മാതാപിതാക്കള്‍ ഭൂലോക തോല്‍വികള്‍: മുരളി തുമ്മാരുകുടി
Kerala News

കൊറോണ വീട്ടിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി

September 22, 2020
70
Load More
Next Post
പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധമാണെന്ന് തെറ്റിദ്ധരിച്ചു; വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ പോലീസ് പൊളിച്ചടുക്കി

പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധമാണെന്ന് തെറ്റിദ്ധരിച്ചു; വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ പോലീസ് പൊളിച്ചടുക്കി

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ അജ്ഞാതരുടെ ആക്രമണം; നിറയൊഴിച്ചു, ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന് ആരോപണം

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ അജ്ഞാതരുടെ ആക്രമണം; നിറയൊഴിച്ചു, ആക്രമണത്തിനു പിന്നില്‍ ബിജെപിയെന്ന് ആരോപണം

‘തിരിച്ചു പോകൂ’, കാശ്മീരിലെത്തിയത് ഇസ്ലാമോഫോബിയ ഉള്ള യൂറോപ്യൻ എംപിമാർ; സ്വകാര്യ കാശ്മീർ സന്ദർശനത്തിന് എത്തിയവരോട് ഒവൈസി

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഷഹീൻ ബാഗ് ജാലിയൻവാലാ ബാഗ് ആവാനുള്ള സാധ്യതയുണ്ട്; വെടിവെയ്പ്പ് നടന്നേക്കുമെന്നും ഒവൈസി

Discussion about this post

RECOMMENDED NEWS

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

9 hours ago
6
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

6 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

3 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

23 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version