വെള്ളറട: വസ്ത്രം അലക്കുന്നതിനിടെ കല്ലിനടിയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമം നടത്തവെ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റ് മരിച്ചു. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന് നായരുടെ ഭാര്യ തുളസിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.
കൈയ്യില്‍ കടിയേറ്റപ്പാടെ നീറ്റല്‍ അനുഭവപ്പെട്ടുവെങ്കിലും കാര്യമാക്കിയില്ല. കല്ലില്‍ ഉരഞ്ഞതാകാം എന്ന നിഗമനത്തിലായിരുന്നു തുളസി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം തുളസിയുടെ കൈ നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങി.
തുടര്‍ന്ന് എട്ടരയോടെ ഇവരെ മകന് ബൈക്കില്‍ സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചു. ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമായി തുടങ്ങി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈദ്യര് നിര്‍ദ്ദേശിച്ചു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കും മുന്‍പേ തുളസി മരണപ്പെട്ടു.
Discussion about this post