കൊച്ചി: ധര്‍മ്മൂസ് ഫിഷ് ഹബിന് പിന്നാലെ പുതിയ സംരംഭവുമായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മീന്‍ വില്‍പ്പന ശൃംഖലയുടെ തുടര്‍ച്ചയായി ധര്‍മ്മൂസ് കിച്ചന്‍ ആണ് തുടങ്ങിയത്. ആഘോഷവേളകളില്‍ മീന്‍ വിഭവങ്ങള്‍ എത്തിച്ചും വിളമ്പിയും കൊടുക്കും. കൊച്ചി തീരത്തിന്റെ രുചി മുളവുകാടു പാചകത്തില്‍ എന്നതാണു ധര്‍മ്മൂസ് കിച്ചണിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കൊച്ചിയിലെ വിവാഹ സല്‍ക്കാരത്തിലായിരുന്നു ധര്‍മ്മൂസ് കിച്ചണിന്റെ അരങ്ങേറ്റം കുറിച്ചത്. 2000 പേര്‍ക്കുള്ള സല്‍ക്കാരത്തില്‍ ധര്‍മ്മജന്റെ ഓലക്കടയില്‍ മീന്‍കറി, മീന്‍വറുത്തത്, ചെമ്മീന്‍തേങ്ങാക്കൊത്ത്, കപ്പ എന്നിവയായിരുന്നു വിഭവങ്ങള്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള അതിഥികള്‍ ധര്‍മ്മൂസ് വിഭവങ്ങള്‍ രുചിക്കുകയും ചെയ്തു.
ഒരാള്‍ക്ക് 250 മുതല്‍ 1000 രൂപവരെയാണു ധര്‍മ്മൂസ് കിച്ചന്‍ ഈടാക്കുന്നത്. തുക കൂടുന്നതനുസരിച്ചു വിഭവങ്ങളുടെ എണ്ണവും കൗണ്ടറുകളും കൂടും. 5000 പേര്‍ക്കുവരെ വിഭവങ്ങള്‍ തയാറാക്കി നല്‍കാനാകുമെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കി. വീടുകളിലെ സല്‍ക്കാരങ്ങള്‍ക്കും വിഭവങ്ങള്‍ എത്തിച്ചുകൊടുക്കുമെന്ന് താരം കൂട്ടിച്ചേര്‍ത്തു. പക്ഷേ 10ല്‍ അധികം ഓര്‍ഡര്‍ വേണമെന്നു മാത്രം.