കൊച്ചി: കൊറോണ വൈറസ് കേരളത്തില്‍ മൂന്ന് വ്യക്തികള്‍ക്ക് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുകയാണ്. രാവന്തിയോളം ഉറങ്ങാതെ ഉണര്‍ന്നിരുന്ന് കൊറോണ പ്രതിരോധത്തില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇപ്പോള്‍ ആരോഗ്യമന്ത്രിയുടെ കരുതല്‍ പങ്കുവെച്ചിരിക്കുകയാണ് ഗീതു എന്ന യുവതി. തന്റെ അനുഭവമാണ് അവര്‍ പങ്കുവെച്ചത്.
കൊറോണ പടരുന്ന ചൈനയിലുള്ള സുഹൃത്തിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗീതു അയച്ച മെസേജിനാണ് മന്ത്രി മറുപടി നല്‍കിയത്. ഗീതു തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. നമ്മുടെ ആരോഗ്യവകുപ്പ് എത്രത്തോളം കരുതിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം പറയാം… ഷൈലജ ടീച്ചറിന്റെ ഫേസ്ബുക് അക്കൗണ്ടില്‍ ഞാന്‍ അയച്ച മെസ്സേജ് ആണ്… ഒരു മിനിട്ടിന് ഉള്ളില്‍ തന്നെ മറുപടി വന്നു… ?? ഈ കരുതലിന് ഒരുപാട് നന്ദി… ഹൃദയത്തില്‍ നിന്ന്… ഗീതു കുറിച്ചു.
ശേഷം അതിനു വേണ്ട നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വീണ്ടും ഗീതു കുറിപ്പ് പങ്കുവെച്ചു. തന്റെ സുഹൃത്തിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈകൊണ്ടുവെന്ന് ഗീതു കുറിച്ചു. അകമഴിഞ്ഞ നന്ദിയും പ്രകടിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയപ്പെട്ട സുഹൃത്തുക്കളെ….
ഞാന്‍ ഇന്നലെ നമ്മുടെ ആരോഗ്യ മന്ത്രിക്ക് ചൈനയില്‍ ഉള്ള സുഹൃത്തിനെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ മെസ്സേജ് അയക്കുകയും അതിനു മറുപടി ലഭിക്കുകയും അതിന്റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു… പിന്നീട് എന്ത് സംഭവിച്ചു, എന്ത് നടപടി ഉണ്ടായി എന്നൊക്കെ നിരവധി സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ടായിരുന്നു…. ബഹുമാനപ്പെട്ട മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് എന്റെ സുഹൃത്തിനെ നോര്‍ക്ക സി ഇ ഓ ശ്രീ. ഹരികൃഷ്ണന് നമ്പൂതിരി നേരിട്ട് വിളിക്കുകയും എംബസി വഴിയുള്ള കാര്യങ്ങള്‍ വേഗത്തില്‍ ആക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു…
നന്ദി…… ??
Discussion about this post