കോഴിക്കോട്: കടുത്ത ജാതി വിവേചനത്തിൽ മനംനൊന്ത് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സിപിഎം പഞ്ചായത്തംഗം രാജിവെച്ചു. കെഎസ് അരുൺ കുമാറാണ് രാജിവെച്ചത്. ദളിത് വിഭാഗക്കാരനായ കെഎസ് അരുൺകുമാർ തന്റെ സഹപ്രവർത്തകർ ഉൾപ്പടെ ജാതീയമായി അധിക്ഷേപിക്കുന്നെന്ന് കാണിച്ച് പാർട്ടിക്കുും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ പാർട്ടിയും പഞ്ചായത്തും തന്റെ പരാതി പരിഗണിക്കാത്തതിൽ മനംമടുത്താണ് അരുൺ കുമാരിന്റെ രാജി. സഹ പഞ്ചായത്തംഗങ്ങളുടെ ജാതി അദിക്ഷേപത്തിൽ നടപടിയില്ലാത്തതിനാൽ പ്രതിഷേധിച്ച് രാജിവെയ്ക്കുന്നെന്ന് വോട്ടർമാർക്കായി എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ അരുൺ കുമാർ പറയുന്നു.
കഴിഞ്ഞമാസം 27ന് നടത്തിയ ഭരണസമിതി യോഗത്തിൽ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ് അരുൺകുമാറിന്റെ പരാതി. ഇതേ തുടർന്ന് പാർട്ടിക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വായ്മൂടി കെട്ടി ബാനറും പിടിച്ചാണ് അരുൺകുമാർ ഭരണസമിതി യോഗത്തിനെത്തിയത്. തുടർന്ന് രാജി സമർപ്പിക്കുകയായിരുന്നു. തന്റെ പ്രവൃത്തിയിൽ വോട്ടർമാർ ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ച് അരുൺകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
വോട്ടർമാർ ക്ഷമിക്കണം, മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി…
മാനസികമായി ഉൾക്കൊണ്ട് പോകാൻ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം
‘ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു ‘
Discussion about this post