കോഴിക്കോട്: രോഗിയുമായി പോകുന്നതിനിടെ ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ വെച്ചായിരുന്നു സംഭവം. അക്രമത്തില്‍ പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെയാണ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസിന്റെ യാത്ര. തുടര്‍ന്ന് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആംംബുലന്‍സ് തടഞ്ഞുനിര്‍ത്തി ബസ്ജീവനക്കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്.
ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിച്ചു. അക്രമത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്.
Discussion about this post