തൃശ്ശൂര്‍: ഇന്ത്യയിലെ ഒരാളെയും തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്നും മരണം വരെ പോരാടാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍ ആസാദ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ കൊടുങ്ങല്ലൂരിലെത്തിയതായിരുന്നു അദ്ദേഹം.
മനുസ്മൃതി ഭരണഘടനയല്ലാത്തിടത്തോളം ഭരണഘടന വായിക്കുമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരങ്ങള്‍ ശക്തമാക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പ്രസംഗത്തിലുടനീളം ആഹ്വാനം ചെയ്തു.ചന്ദ്രശേഖര്‍ ആസാദ് കൊടുങ്ങല്ലൂരിലെത്തിയത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇരട്ടി ആവേശം പകര്‍ന്നു.
ചേരമാന്‍ മസ്ജിദില്‍ നിന്നും ആരംഭിച്ച റാലിയിലും ചന്ദ്രശേഖര്‍ ആസാദ് നിറസാന്നിധ്യം അറിയിച്ചു. അരീക്കല്‍ ബീച്ചിലെ പൊതുസമ്മേളന വേദിയിലും അസാദെത്തി. മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞതിന് ശേഷം ഭരണഘടനയുടെ ആ മുഖം ചൊല്ലി എല്ലാവരോടും ഏറ്റുചൊല്ലാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ ആവേശം പകര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.