കൊച്ചി: കായലിന് സമീപം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി എളമക്കരയില്‍ കായലിന് സമീപമാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം.
കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റ് പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ആദ്യം കണ്ടത്. ബക്കറ്റ് എടുത്ത് നോക്കിയപ്പോഴാണ് കുട്ടികള്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പ്രദേശത്തുള്ളവരെ വിവരമറിയിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ എളമക്കര പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും, മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.
Discussion about this post