മാനന്തവാടി: നടന് ടൊവിനോ തോമസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കെഎസ്യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേയ്ക്ക് വിളിച്ച് വരുത്തി നിര്‍ബന്ധിച്ച് കൂവിച്ച സംഭവത്തിലാണ് താരത്തിനെതിരെ കെഎസ്യു രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്യു നേതൃത്വം അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം.
വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയിലാണ് വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി കൂവിച്ചത്. ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഒരു വിദ്യാര്‍ത്ഥി സദസില്‍ നിന്നും കൂവുകയായിരുന്നു. ശേഷം വിദ്യാര്‍ത്ഥിയെ സ്റ്റേജിലേയ്ക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ നിര്‍ബന്ധിച്ച് കൂവിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ചുവെങ്കിലും നിര്‍ബന്ധിച്ച് കൂവിച്ചു. ഒരു വട്ടം കൂവിച്ചതിനു ശേഷം വിട്ടില്ല. മൂന്ന് നാല് തവണ കൂവിച്ച ശേഷമാണ് സ്റ്റേജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പോകുവാന്‍ അനുവദിച്ചത്.
വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടൊവിനോക്കെതിരെ നിയമപരമായ നടപടി വേണമെന്നാണ് കെഎസ്യു ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post