കണ്ണൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന വൈസ് ചെയര്മാന് കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശി പിപി ബാബു(58)ആണ് അറസ്റ്റിലായത്. ബാബുവിനെ ചക്കരക്കല്ല് പോലീസാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യാപിക ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ശേഷം അധ്യാപിക ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ചെല്‍ഡ് ലൈന്കാരാണ് പോലീസില്‍ പരാതിനല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി അറിയിച്ചു.
Discussion about this post