തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്. ഡിസംബറിലായിരിക്കും ഗവര്‍ണര്‍ മലകയറുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗവര്‍ണറെ അനുഗമിക്കും. താന്‍ ഡിസംബറില്‍ ശബരിമലക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവര്‍ണര്‍ ചോദിക്കുകയായിരുന്നു. ഒപ്പം വരാമെന്ന് മന്ത്രി മറുപടിയും നല്കി.
സന്നിധാനത്ത് പോലീസ് രാജാണെന്നും ഭക്തര്‍ ഭയന്ന് അവിടേക്ക്
പോകുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും ആക്ഷേപിക്കുമ്പോഴാണ് ഗവര്‍ണറുടെ മലകയറ്റം.
ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യ്തിരുന്നു.
Discussion about this post