പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന 18ാം ഖണ്ഡിക കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോഴാണ് ഗവര്‍ണര്‍ ഇത് വായിച്ചത്. ആദ്യം സര്‍ക്കാറിന്റെ നിലപാട് വായിക്കില്ലെന്ന് തീരുമാനം എടുത്ത ഗവര്‍ണര്‍ ഒടുവില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് വായിക്കുകയായിരുന്നു.
‘നമ്മുടെ പൗരത്വം ഭരണ ഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന് വിരുദ്ധമോ മതത്തിന്റെ അടിസ്ഥാനത്തിലോ ആകാന്‍ പാടില്ല. നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സുപ്രധാന തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ 2019 ലെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ എകകണ്ഠമായി പാസാക്കി. ഇതിനെ തുടര്‍ന്ന്, എന്റെ സര്‍ക്കാര്‍ ഭരണഘടനയുടെ 131 ആം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രിം കോടതി മുമ്പാകെ ഒരു ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തു’ എന്നാണ് പതിനെട്ടാം ഖണ്ഡികയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ വിഷയം ട്രോളന്മാര് ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ ട്രോളുകള്‍ ഇതാ…..
Discussion about this post