തിരുവനന്തപുരം: പൗരത്വ ഭേദഗതിക്ക്എതിരായ സംയുക്ത സമരത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽഡിഎഫുമായി ചേർന്നുള്ള സംയുക്തസമരത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നതയില്ലെന്നതിന്റെ തെളിവാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്ത ലീഗ് പ്രദേശികനേതാവിനെ പുറത്താക്കിയത് എന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ പൗരത്വഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീർക്കാൻ യുഡിഎഫ് തീരുമാനിച്ചു. വൈകിട്ട് പന്ത്രണ്ട് ജില്ലാ കേന്ദ്രങ്ങളിലായി സൃഷ്ടിക്കുന്ന ഭൂപടത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളാകും. എം കമലത്തിന്റെ നിര്യാണത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ സമരം മാറ്റിവച്ചിരിക്കുകയാണ്.
ഇതിനിടെ രാഹുൽഗാന്ധി നേതൃത്വം നൽകുന്ന ഭരണഘടന സംരക്ഷണ ലോങ്മാർച്ച് വയനാട്ടിൽ പുരോദമിക്കുകയാണ്. കൽപറ്റ എസ്കെഎംജെ സ്കൂൾ പരിസരത്തുനിന്നാണ് ലോങ് മാർച്ച് ആരംഭിച്ചത്.
Discussion about this post