ആലപ്പുഴ; ഹരിപ്പാട് എലിപ്പനി ബാധിച്ച് യുവാവിന് ദാരുണാന്ത്യം. ആറാട്ടുപുഴ പള്ളിമുക്കിന് കിഴക്ക് കായിപ്പുറത്ത് (അനന്തു ഭവനം) പരേതനായ ചന്ദ്രന്റെ മകന് ഉല്ലാസ് കുമാറാണ് ( ഓമനക്കുട്ടന് – 45 ) മരിച്ചത്.
പനിയും ശരീരവേദനയുമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച ചികിത്സ തേടി എത്തിയ ഉല്ലാസ് കുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വിദഗ്ദ ചികിത്സക്കായി അയക്കുകയായിരുന്നു. അവിടെ വെച്ചാണ് എലിപ്പനിയാണെന്ന് കണ്ടെത്തുന്നത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
Discussion about this post