തൃശ്ശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുമ്നി അസോസിയേഷൻ(AASK) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോളേജിന്റെ മിനി ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പാൾ ഡി ജയപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെഐ ഷെബീറാണ് അലുമ്നി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റുമാരായി വേണുഗോപാൽ പാഴൂരിനേയും വി അഭിലാഷ് ചന്ദ്രനേയും സി മുഷ്താഖ് അലിയേയും തെരഞ്ഞെടുത്തു.
ശ്രീകൃഷ്ണ കോളേജിലെ മലയാള വിഭാഗം അധ്യാപികയായ മായ എസ് നായരാണ് അലുമ്നി സെക്രട്ടറി. സജീപ് എംപിയും പിജെ സ്റ്റൈജുവും അഡ്വ. പിവി നിവാസും ജോയിന്റ് സെക്രട്ടറിമാരാകും. ട്രഷർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അധ്യാപികയായ ദീപ വി.ജിയാണ്.
48 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒപ്പം ക്ഷണിതാക്കളായ 17 പേരും അടങ്ങുന്നതാണ് അലുമ്നി ഭാരവാഹിത്വ പട്ടിക. കോളേജ് പ്രിൻസിപ്പാൾ ബി ജയപ്രസാദ് ആയിരിക്കും അലുമ്നി ചെയർമാൻ. ഡോ. പിഎസ് വിജോയ് ഐക്യുഎസി കോർഡിനേറ്റർ ആകും.
ജനുവരി 11-ന് കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ ചേർന്ന ചേർന്ന അലുമ്നി ജനറൽ ബോഡി മീറ്റിങ്ങിൽ വെച്ചാണ് എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇവർ ചേർന്നാണ് ബുധനാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Discussion about this post