ഓണ്‍ലൈന്‍ വഴി ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്. പെണ്‍കുട്ടികളാണ് ഇത്തരത്തിലുള്ള വഞ്ചനയില്‍ കൂടുതലും പ്പെട്ടുപോവുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയാതെ മരണം തിരഞ്ഞെടുത്തവരും നിരവധിയാണ്.
ഈ അവസരങ്ങളില്‍ തളര്‍ന്നുപോകാതെ സധൈര്യം നേരിടുവാന്‍ സന്നദ്ധരാകണം എന്ന് അറിയിച്ചിരിക്കുകയാണ് കേരള പോലീസ്. ഇതിനായി സഹായകമായി ഒരു നമ്പറും പുറത്തുവിട്ടിട്ടുണ്ട് കേരള പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
”ഭീതിക്ക് വശംവദരാകരുത്. സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടണം. ചാറ്റുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ തുടങ്ങിയ ലഭ്യമായ തെളിവുകള്‍ നഷ്ടപ്പെടാതെ നോക്കണം. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് പ്രശ്നം ഗുരുതരമാക്കാനേ സഹായകരമാകൂ. ഓണ്‍ലൈന്‍ ഭീഷണികള്‍ക്കെതിരെ സധൈര്യം നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ തീര്‍ച്ചയായും ശത്രുക്കള്‍ പതറും. അതിനാല്‍ പോലീസ് സഹായം തേടാന്‍ മടിക്കേണ്ട. പരാതികള്‍ നല്‍കാനുള്ള ഹെല്പ് ലൈന്‍ നമ്പരുകള്‍”
Discussion about this post