ചേർത്തല: ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനും അമ്മയും മരിച്ചെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൾ ആശുപത്രിയിലായി. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് തൂങ്ങി മരിച്ച പിതാവിനേയും വിഷം കഴിച്ച് അവശനിലയിലായ അമ്മയേയുമാണ്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം മകൾ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ്എൽ പുരം തോപ്പിൽ സനൽകുമാറിനെയാണ് (കുട്ടപ്പൻ- 46 ) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സനൽകുമാറിന്റെ ഭാര്യ പ്രീതയെ (40) വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ വീടിനുള്ളിലാണ് കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് ഇവരുടെ പതിനാറ് വയസുകാരിയായ മകൾ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രീതയും മകളും അപകടനില തരണം ചെയ്തു.
സനൽകുമാർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. മജിസ്ട്രേറ്റ് എത്തി പ്രീതയുടെയും മകളുടേയും മൊഴി രേഖപ്പെടുത്തി. സനൽകുമാർ എഴുതിയ കുറിപ്പും പോലീസ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ് സനൽകുമാർ.