തീര്‍ത്ഥാടകര്‍ക്ക് വെല്ലുവിളിയായി പമ്പയില്‍ പനി പടരുന്നു

പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്

പമ്പ: പമ്പയില്‍ പനി പടരുന്നതായി റിപ്പോര്‍ട്ട്. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന പതിനായിരങ്ങളാണ് ഒരോ ദിവസവും പമ്പയിലെത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരിലും പനി പടരുന്നുണ്ട്. അതേസമയം പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

മഞ്ഞപ്പിത്തവും ചിക്കന്‍പോക്സും വ്യാപിക്കാതിരിക്കാനുളള മുന്‍കരുതലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും നല്ല രീതിയില്‍ ഇവിടെ നടക്കുന്നുണ്ട്. ദിവസങ്ങളോളം ഇവിടെ താമസിക്കുന്നവരിലാണ് പനി കൂടുതലായി പടര്‍ന്നു പിടിക്കുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചുപോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണിയില്ലെന്നും വന്ന ഉടന്‍ തിരിച്ച് പോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒട്ടും ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Exit mobile version