തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഷൂട്ടിംങ് നിരോധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സിഐമാര്‍ക്കു ഡിജിപി നിര്‍ദേശം നല്കി.
പോലീസ് സ്റ്റേഷനുകള്‍പോലുള്ള അതീവ ജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ഷൂട്ടിംങ് സാമഗ്രികളും വാഹനങ്ങളും കൊണ്ട് സ്റ്റേഷന് പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ടായി.
ഇതിനിടെ പോലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കുന്ന തിരക്കിലുമായി. പരാതികളുമായി എത്തിയ ചിലരെ സിനിമാപ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. പിന്നീട് സിഐ ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണു ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം.
Discussion about this post