തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ വിശദീകരണ യോഗം ബഹിഷ്കരിച്ച് വ്യാപാരികള്‍. തിരുവനന്തപുരം പോത്തന്‍കോടും കല്ലറിയിലും ബിജെപിയുടെ പൊതുയോഗം നടക്കുമ്പോളാണ് വ്യാപാരികള്‍ കടകടച്ചിട്ട് പ്രതിഷേധിച്ചത്. സമാന സംഭവങ്ങള്‍ ഇതിന് മുമ്പും സംസ്ഥാനത്ത് പലയിടങ്ങളിലായി ഉണ്ടായിട്ടുണ്ട്.
പൗരത്വബില്ലിനെ അനുകൂലിച്ചും നിയമം വിശദീകരിച്ചും ബിജെപി സംഘടിപ്പിച്ചു വരുന്ന ജനജാഗ്രതാ സദസ്സിന്റെ ഭാഗമായിട്ടായിരുന്നു പൊതുയോഗം. പരിപാടിയില്‍ പ്രഭാഷകനായി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയായിരുന്നു എത്തിയിരുന്നത്.
എന്നാല്‍ പരിപാടി തുടങ്ങുമ്പോഴേക്കും വ്യാപാരികളെല്ലാം കടകള്‍ക്ക് ഷട്ടറിട്ടു. നാട്ടുകാരെല്ലാം വീട്ടിലേക്ക് മടങ്ങി. മെഡിക്കല്‍ ഷോപ്പുകളും ഹോട്ടലുകളും വരെ അടഞ്ഞുകിടന്നു. പോത്തന്‍കോട് ജംഗ്ഷന് കാലിയായ അവസ്ഥയായിരുന്നു. ഉച്ചക്ക് കല്ലറയിലും സമാനമായ ബഹിഷ്കരണ പ്രതിഷേധം നടന്നു.
Discussion about this post