പാലക്കാട്: മലമ്പുഴ ഡാമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കേരളത്തിന്റെ പൂന്തോട്ടം എന്ന് അറിയപ്പെടുന്ന മലമ്പുഴ ഉദ്യാനത്തില്‍ കൂടുതല്‍ പൂച്ചെടികള്‍ ഒരുക്കി പ്രാതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വിവിധ നിറങ്ങളിലുള്ള ആഫ്രിക്കന്‍, ഫ്രഞ്ച് മല്ലികകളാണ് ഉദ്യാനത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
വെള്ള, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ആഫ്രിക്കന്‍, ഫ്രഞ്ച് മല്ലികകളാണ് ഉദ്യാനത്തിലെ ഇപ്പോള്‍ ഉള്ള പുതിയ അതിഥികള്‍. ഫ്രഞ്ച് മല്ലികയുടെ ആയിരം തൈകളാണ് ഇറക്കുമതി ചെയ്തത്. ഈ പൂക്കള്‍ക്ക് സാധാരണ മല്ലികപൂക്കളേക്കാള്‍ ആകര്‍ഷകത കൂടുതലാണ്.
ഇത് കൂടാതെ സീനിയ, കോസ്മസ്, അലമാന്‍ഡ, ബ്രൈഡല്‍ ബൊക്കേ, എയ്ഞ്ചലോണിയ തുടങ്ങി നിരവധി പൂച്ചെടികളും ഉദ്യാനത്തിലുണ്ട്. പൂക്കള്‍ നിറഞ്ഞതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന് അധികൃതര്‍ പറയുന്നു.
വേണ്ടത്ര പരിപാലനമില്ലാതെ മലമ്പുഴ ഉദ്യാനത്തില്‍ പുല്ല് വളര്‍ന്ന് തുടങ്ങിയത് ഈയിടെ വാര്‍ത്തയായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പൂച്ചെടികള്‍ ഒരുക്കി ഉദ്യാനം നവീകരിച്ചത്.
Discussion about this post