കോഴിക്കോട്: നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രറിന് വേണ്ടി എന്യൂമറേറ്റര്‍മാരേയും സൂപ്പര്‍വൈസര്‍മാരേയും ഉടന്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സസ് ഡയറക്ടര്‍ ടി മിത്ര കൊടുവള്ളി നഗരസഭക്ക് കത്തയച്ചു. ഇതേ ആവശ്യം ഉന്നയിച്ച് നഗരസഭയ്ക്ക് മുമ്പും കത്തയച്ചിരുന്നു. എന്നാല്‍ മറുപടിയൊന്നുമില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.
എന്‍പിആറിന് വേണ്ടി കത്തയച്ചാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും കത്ത് അയച്ചിരിക്കുന്നത്. മുന്‍പയച്ച കത്തിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് നാല് ദിവസം മുമ്പ് വീണ്ടും കത്തയച്ചതെന്നാണ് സെന്‍സസ് ഡയറക്ട്രേറ്റ് നല്‍കുന്ന വിശദീകരണം. ഈ മാസം 20നാണ് സെന്‍സസ് ഡയറക്ടര്‍ കൊടുവള്ളി നഗരസഭയിലേക്ക് കത്തയച്ചത്. 14ആം തീയതി പുറത്തിറക്കിയ കത്താണ് 20ന് കൊടുവള്ളി നഗരസഭയില്‍ കിട്ടിയത്.
സെന്‍സസിനും നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രറിനും വേണ്ടി എന്യൂമറേറ്റര്‍മാരേയും സൂപ്പര്‍വൈസറുമാരേയും കണ്ടെത്തി നല്‍കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പിലേയും റവന്യു-പഞ്ചായത്ത് വകുപ്പുകളിലേയും 123 ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നഗരസഭ നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സെന്‍സസ് ഡയറക്ട്രറേറ്റ് 25ന് റിമൈന്‍ഡര്‍ കത്ത് അയച്ചത്.