സന്നിധാനം: ശബരിമല ഇന്നുമുതല്‍ ക്യാമറ നിരീക്ഷണത്തില്‍. ഭക്തരുടെ സുരക്ഷയ്ക്കായി ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ സിസിടിവി ക്യാമറകള്‍ ഒരുക്കിയിരിക്കുന്നു. കൂടാതെ പോലീസിന്റെ ഹൈടെക് കണ്ട്രോള് റൂം തുറക്കും
സുരക്ഷയ്ക്ക് പുറമെ പോലീസിനെതിരെ ആര്‍എസ്എസുകാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവായും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍.
അരകിലോമീറ്റര്‍ വരെയുള്ള വ്യക്തികളുടെ മുഖം പോലും വളരെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്ന ഹൈടെക് സംവിധാനമുള്ള സിസിടിവി ക്യാമറകളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി നിരോധനാജ്ഞ ലംഘിച്ച് നാമജപം നടത്തിയ 82 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരെ ഇന്ന് ജാമ്യത്തില്‍ വിട്ടു.