പമ്പ: ഇന്നലെ രാത്രി നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തി അറസ്റ്റഇലായ 82 പേര്‍ക്കും ജാമ്യം. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങള്‍ നടന്നത്.
പോലീസിന്റെ കണ്ണുവെട്ടിച്ച് വാവര് നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്മാറിയില്ലെങ്കില് അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പോലീസ് അറിയിച്ചെങ്കിലും ഇവര്‍ പിന്മാറിയില്ല തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പോലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു. അന്യായമായാണ് പോലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവര്‍ പറഞ്ഞു.