തിരുവനന്തപുരം: തൊണ്ണൂറ് ദിവസത്തിനുള്ളില്‍ എസ്എന്‍ഡിപിയില്‍ നിന്ന് വെള്ളാപ്പള്ളിയെ അപ്രസക്തമാക്കാന് മിഷന് 90 ഡേയേസ് എന്ന പദ്ധതികള്‍ അണിയറയില്‍ തകൃതിയായി ഒരുങ്ങുകയാണെന്ന് മുന്‍ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സുഭാഷ് വാസു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.
പഴയ വിശ്വസ്തനായ സുഭാഷ് വസുവിന്റെ ഭീഷണി അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും കഴിയാത്ത അവസ്ഥയുമാണ്. രണ്ടര പതിറ്റാണ്ട് മുമ്പ് നടന്ന ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയാണ് സുഭാഷ് വാസു ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചനകള്‍.
തുഷാറിന്റെ വിശ്വസ്തനായ ഒരാളുടെ അടുപ്പക്കാരിയായിരുന്ന ഈ പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം വെളിച്ചത്ത് വരണം എന്നാണ് സുഭാഷ് വാസു അടക്കമുള്ള വെള്ളാപ്പള്ളി വിരുദ്ധര്‍ ആഗ്രഹിക്കുന്നത്. മരണത്തില്‍ തുഷാര്‍ അടക്കമുള്ളവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നാണ് ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നത്.
പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം എന്താണെന്ന് പരസ്യമാക്കാന്‍ സുഭാഷ് വാസു പക്ഷം ആഗ്രഹിക്കുന്നു. വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞതോടെയാണ് എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ടു നടന്ന ദുരൂഹമായ പല കാര്യങ്ങളും വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വന്നത്. സുഭാഷ് വാസുവിന്റെ വരവോടെ ശാശ്വതീകാനന്ദയുടെ മരണവും ഇപ്പോള്‍ വിവാദത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍.
ശാശ്വതീകാനന്ദയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ സുഭാഷ് വസു വെളിപ്പെടുത്തിയിരുന്നു. ഇതോടെ ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് അടക്കമുള്ള ശാശ്വതീകാനന്ദയുടെ അടുപ്പക്കാര്‍ വീണ്ടും രംഗത്ത് വന്നു. ഇത് കൂടാതെ എസ്എന്‍ട്രസ്റ്റ് സ്ഥാപനങ്ങളിലെ പണം മുഴുവന്‍ വെള്ളാപ്പള്ളി അടിച്ചു മാറ്റിയെന്നും സുഭാഷ് വാസു ആരോപിച്ചിരുന്നു.
ഇപ്പോള്‍ 90 ദിവസത്തിനുള്ളില്‍ വെള്ളാപ്പള്ളിയെയും മകനെയും ജയിലിലടക്കുമെന്ന് സുഭാഷ് വസു പറഞ്ഞതോടെ വെള്ളാപ്പള്ളിക്കും മകനും എതിരെ എന്ത് ആയുധമായിരിക്കും സുഭാഷ് വസു പ്രയോഗിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ജനങ്ങള്‍. സുഭാഷ് വാസുവിന്റെ നീക്കങ്ങളെക്കുറിച്ച് വെള്ളാപ്പള്ളി പക്ഷത്തും ആശങ്കകളുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് സുഭാഷ് വാസു ഊന്നുക എന്ന കാര്യം വെള്ളാപ്പള്ളിക്കും അടുപ്പക്കാര്‍ക്കും അറിയുകയുമില്ല.
Discussion about this post