തൃശ്ശൂര്‍: കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായവെച്ച് പ്രതിഷേധിച്ചു. കുടിവെള്ള വിതരണം നിലച്ചതോടെ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ പാലിയം തുരുത്ത് പ്രദേശത്തുള്ളവരാണ് നാരായണമംഗലം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായ വെച്ച് പ്രതിഷേധിച്ചത്. സമരക്കാര്‍ക്ക് പിന്തുണയുമായി നഗരസഭാ ചെയര്മാന് കെആര്‍ ജൈത്രനും രംഗത്തെത്തി.
പാലിയംതുരുത്ത് പ്രദേശത്തുകാര്‍ക്ക് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കുടിവെള്ള വിതരണം താറുമാറായ അവസ്ഥയിലാണ്. ഇക്കാര്യം അധികൃതരെ പല തവണ അറിയിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുവില്‍ ദാഹമകറ്റാന്‍ പോലും വെള്ളം കിട്ടാത്ത സാഹചര്യം എത്തിയതോടെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ എംഎസ് വിനയകുമാറിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ പ്രതിഷേധവുമായെത്തിയത്. ഓഫീസ് മുറ്റത്ത് അടുപ്പ് കൂട്ടിയ വീട്ടമ്മമാര്‍ കട്ടന്‍ ചായ വെച്ച് വിതരണം ചെയ്തു. സംഭവം ചര്‍ച്ചയായതോടെ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും ഇടപെട്ടു. വാട്ടര്‍ അതോറിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ പാലിയം തുരുത്തില് വെള്ളം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. ഇതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
Discussion about this post