കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത നേതാവിനെ സസ്പെന്റ് ചെയ്ത മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍ കൊച്ചിയില്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ യുഡിഎഫില്‍ ഐക്യമില്ല. മുസ്ലീം ലീഗിന് പ്രക്ഷോഭങ്ങളില്‍ ഇടത് മുന്നണിക്ക് ഒപ്പം നില്ക്കേണ്ടിവരും. ഇക്കാര്യത്തില്‍ സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും കെടി ജലീല്‍ പറഞ്ഞു. മുസ്ലീം ലീഗിന്റെ പോക്കറ്റ് സംഘടനയല്ലെന്ന് സമസ്ത തെളിയിച്ചു.
ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ കെഎം ബഷീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Discussion about this post