കൊച്ചി: പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം
തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണ്. ഒരുമിച്ച് കുറ്റം ചുമത്താനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ദിലീപ് നല്കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം നല്‍കിയില്ലെന്നും പുതിയ ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു.നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തി വിചാരണ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഹര്‍ജിയുമായി വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്
Discussion about this post