ചെയ്യാന്‍ കഴിയുന്ന പലതും ചെയ്യാത്തവരാണ് ഇന്ന് രാജ്യസ്‌നേഹം പറയുന്നത്; പൗരത്വ നിയമത്തിനെതിരേ ഇപ്പോള്‍ നടക്കുന്ന സമരം അനാവശ്യം, തികച്ചും രാഷ്ട്രീയപ്രേരിതമെന്ന് പത്മശ്രീ പുരസ്‌കാര ജേതാവ് കുഞ്ഞോല്‍

തൃശ്ശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് പത്മശ്രീ പുരസ്‌കാര ജേതാവ് എംകെ കുഞ്ഞോല്‍. ഇന്ന് പ്രക്ഷോഭവുമായി എത്തുന്ന ആരെങ്കിലും ഭരണഘടന കണ്ടിട്ടുണ്ടോ എന്നത് പോലും സംശയമാണെന്നും ഇന്ന് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന സമരം അനാവശ്യവും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് തന്റെ നിലപാട്. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന ബംഗ്ലാദേശികളെ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കാന്‍ കഴിയില്ല. ഈ അടുത്ത് പെരുമ്പാവൂരില്‍ പോലും നിരവധി ബംഗ്ലാദേശികളാണ് ഉള്ളത് ഇവരെക്കുറിച്ച് യാതൊരു വിവരവും സര്‍ക്കാരിന് ഇല്ലെന്നും കുഞ്ഞോല്‍ പറഞ്ഞു.

ഭരണ ഘടന നിലവില്‍ വന്ന് നാല്‍പത്തിയമ്പൊതര വര്‍ഷവും കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചത്. ആര്‍ട്ടിക്കിള്‍ 44,38, 335 എന്നീ വകുപ്പുകള്‍ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തെക്കുറിക്കുന്നതാണ്. ഈ വകുപ്പുകള്‍ നടപ്പാക്കാന്‍ അവര്‍ യാതൊന്നും ചെയ്തില്ല. ആര്‍ട്ടിക്കിള്‍ 335 നടപ്പാക്കിയിരുന്നെങ്കില്‍ ഈ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ജോലി അവര്‍ക്ക് തന്നെ കിട്ടുമായിരുന്നുവെന്നും ഇതൊന്നും നടപ്പാക്കാത്തവര്‍ എങ്ങനെയാണ് ഇപ്പോള്‍ രാജ്യസ്‌നേഹം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

വിദേശ ബന്ധമുള്ളവരാണ് രാജ്യത്തെ എഴുത്തുകാരില്‍ കൂടുതലും. പുസ്തകം പ്രസിദ്ധീകരിച്ച് പണം ഉണ്ടാക്കണമെന്നതല്ലാതെ പരിവര്‍ത്തനത്തിന് വേണ്ടി ഉദ്‌ഘോഷിക്കുന്നതല്ല ഇന്നത്തെ എഴുത്തുകളൊന്നുമെന്നും അതേസമയം ചങ്ങമ്പുഴയേയും കുമാരനാശാന്റെയും എഴുത്തുകളൊന്നും ആരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുമില്ലെന്നും കുഞ്ഞോല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version