തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്നും മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയവരടക്കം 288 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇവരില്‍ ഏഴ് പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കണ്ണൂര്‍ പേരാവൂരിലെ ഒരു കുടുംബത്തിലെ നാലു പേരും, മലപ്പുറത്ത് ആശുപത്രിയിലുള്ള ഒരാളും ഇവരില്‍പ്പെടും.
ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയില്‍ 72 പേര് നിരീക്ഷണത്തിലാണ്. ഇവരെല്ലാവരും വീടുകളിലാണ്. എറണാകുളത്ത് നിരീക്ഷണത്തിലുള്ള 54 പേരില്‍ മൂന്ന് പേര് ആശുപത്രികളിലാണ്. മലപ്പുറത്ത് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുക. സംശയമുള്ളവരുടെ സാംപിളുകള്‍ ശേഖരിച്ച് പൂണെ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരുടെയും നിലയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം വ്യക്തമാക്കുന്നു.
Discussion about this post