70 ലക്ഷംപേര്‍ തികയാതെ വന്നതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ചു; മനുഷ്യമഹാശ്യംഖലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ നിമയഭേദഗതിക്കെതിരായി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍. 70 ലക്ഷംപേരെ അണിനിരത്തുമെന്നായിരുന്നു പ്രഖ്യാപനം. അതുനടക്കില്ലെന്നുറപ്പായതോടെ കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചാണ് മനുഷ്യമഹാശ്യംഖല നടത്തിയതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ അഭിപ്രായമാണോയെന്നറിയാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാതെ തരമില്ല. അന്ധമായ ബിജെപി വിരോധം പരത്തി മുസ്‌ളീമുകളെ കൂടെ നിര്‍ത്താനുള്ള ചരടുവലിയില്‍ പിണറായിയും രമേശ് ചെന്നിത്തലയും തകര്‍ത്ത് മത്സരിക്കട്ടെയെന്നും. വി മുരളീധരന്‍ പറഞ്ഞു.

Exit mobile version