തൃശ്ശൂര്‍:’മതമല്ല, മനുഷ്യനാണ് വലുത്’ എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് തൃശ്ശൂര്‍ സിറ്റി പോലീസ്. കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീഡിയോയിലൂടെ നമുക്ക് കാണാന്‍ സാധിക്കുക.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം.
ഭരണഘടനാ സംരക്ഷണ വലയം എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി നടക്കുന്ന സമയത്ത് തന്നെയായിരുന്നു തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ ഘോഷ യാത്രയും നടക്കുന്നത്.
ഘോഷയാത്ര കടന്നുപോകുന്നതിനുള്ള സൗകര്യം തേടി ക്ഷേത്ര ഭാരവാഹികള്‍ പ്രതിഷേധ പരിപാടിയുടെ സംഘാടകരെ സമീപിച്ചു. എന്നാല്‍ സൗകര്യം നല്‍കുന്നതിനൊപ്പം ഘോഷയാത്രയ്ക്ക് വാളണ്ടിയര്‍മാരായി മുമ്പില്‍ നിന്ന് മുസ്ലിം പ്രവര്‍ത്തകര്‍ ഘോഷയാത്രയെ നയിച്ചു. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
Discussion about this post