കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി നടത്തിയ മനുഷ്യമഹാശൃംഖലയില്‍ വന്‍ തോതില്‍ യുഡിഎഫ് അണികളും പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യം കെപിസിസി നേതൃത്വം ഗൗരവമായി കാണണമെന്ന് കെ മുരളീധരന് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധനിലപാടുകള്ക്കെതിരെ ഇടതുമുന്നണിയുടെ മനുഷ്യമഹാശൃംഖല ഇന്നലെ വൈകിട്ടാണ് നടന്നത്. എഴുപത് ലക്ഷത്തോളം പേര് മനുഷ്യമഹാശൃംഖയില് അണിചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ദേശീയപാതയില്‍ തീര്‍ത്ത ചങ്ങലയില്‍ യുഡിഎഫ് അണികളും പങ്കെടുത്തതായാണ് ഇടതുമുന്നണിയുടെ അവകാശവാദം.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യ മഹാ ശൃംഖല നടന്നത്.
Discussion about this post