തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തുനിന്നും അതിക്രമിച്ച് കയറി മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതി കീഴടങ്ങി. ഒളിവില്‍ കഴിയുകയായിരുന്ന ജെസിബിയുടെ ഉടമ ചാരുപാറ സ്വദേശി സജുവാണ് പോലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രണ്ട് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ കേസില്‍ നാല് പേര് പോലീസിന്റെ പിടിയിലായി. കഴിഞ്ഞദിവസം അനീഷ്, ലാല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന് സംഭവ ദിവസം തന്നെ കീഴടങ്ങിയിരുന്നു. മുഖ്യപ്രതിയായ ടിപ്പര്‍ ഉടമ ഉത്തമനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്ഥലമുടമയായ കട്ടാക്കട സ്വദേശി സംഗീതിനെ ജെസിബിയില്‍ ഉപയോഗിക്കുന്ന ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അനുവദാമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
Discussion about this post