മലപ്പുറം: ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മലപ്പുറത്ത് മറ്റാരും നിരീക്ഷണത്തില്‍ ഇല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ചൈനയില്‍ നിന്നെത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശന പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
അതേസമയം, ചൈനയില്‍ നിന്നും കണ്ണൂരിലേക്ക് മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക.
അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്.
Discussion about this post