കല്‍പറ്റ: ശബമല ക്ഷേത്രം രാഷ്ട്രീയ കളിയാക്കി മാറ്റിയ ബിജെപിയും ആര്‍എസ്എസും യഥാര്‍ത്ഥ വിശ്വാസികളോട് മാപ്പ് പറഞ്ഞേ മതിയാകൂ എന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം എംപി. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991 ലെ ഹൈക്കോടതി വിധിക്കെതിരായി സുപ്രീംകോടതിയില്‍ പോയത് കമ്മ്യൂണിസ്റ്റ്കാരല്ല. ആര്‍എസ്എസ് അനുഭാവികളാണ്. കോടതിയില്‍ കേസ് നടത്തിയതും, സ്ത്രീപ്രവേശനത്തിന് അനുകൂലമായ വിധി നേടി എടുത്തതും ഇവരാണ്.
വിധി നേടി എടുത്തവര്‍ തന്നെ വിധിക്ക് എതിരായ സമരങ്ങള്‍ നടത്തി രാഷ്ട്രീയ മുതലെടുപ്പ് തന്നെയെന്ന് മാത്രമെ പറയാനാകൂ എന്ന് അദ്ദേഹം തുറന്നടിച്ചു. അധികാരം നേടാനായി വിശ്വാസങ്ങളെ ഇടത് മുന്നണിയും സര്‍ക്കാറും ഉപയോഗിക്കില്ല.രാഷ്ട്രീയവും വിശ്വാസവും കൂട്ടികുഴക്കില്ല. അയ്യപ്പന്റെയും,ശ്രീരാമന്റെയും പേര് ഉപയോഗിച്ച് ബിജെപികാര്‍ക്ക് വോട്ട് പിടിക്കാനുളള അധികാരം ആരാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.ഒരു സ്ത്രീയോടും ശബരിമലയില്‍ പോകാന്‍ സര്‍ക്കാറും ഇടത് മുന്നണിയും പറയില്ല. സുപ്രീംകോടതി വിധി പ്രകാരമുളള ഉത്തരവാദിത്വം സര്‍ക്കാറിന് നടപ്പാക്കാതിരിക്കാന്‍ കഴിയില്ല.
ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതല്ല പ്രശനം കമ്മ്യൂണിസ്റ്റ്കാരെ എതിര്‍ക്കലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞു. രാഷ്ട്രീയ പരമായി ഇടത് പക്ഷത്തെ എതിര്‍ക്കാന്‍ എന്തിനാണ് ശബരിമലയെ ഉപയോഗിക്കുന്നത്. ബിജെപിയും ആര്‍എസ്എസും അയ്യപ്പനെ ആര്‍എസ്എസ് ആക്കാനുളള ശ്രമാണ് നടത്തുന്നത്. സംഘപരിവാറുകാരുടെ ഇത്തരം ഹീന രാഷ്ട്രീയ കരുനീക്കങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികള്‍ തിരിച്ചറിയണം. വിശ്വാസികള്‍ വിശ്വാസികളായി തുടരണം. കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുമ്പോഴുളള അവസാനത്തെ പിടച്ചിലാണ് ബിജെപി ഇപ്പോള്‍ നടത്തുന്ന സമരാഭാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.