എറണാകുളം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്ന് സംവിധായകന് ആഷിക് അബുവും. എറണാകുളം ഇടപ്പള്ളിയിലാണ് ആഷിക് അബു മനുഷ്യ മഹാശൃംഖലയുടെ കണ്ണിയായത്.
ചരിത്രപ്രാധാന്യമുള്ള സമരമാണ് എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയെന്ന് അദ്ദേഹം പ്രതികരിച്ചു. സമരത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരിക്കുന്നു. സമരത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ആഷിക് അബു പറഞ്ഞു.
Discussion about this post