കോഴിക്കോട്: കോഴിക്കോട് മുക്കം മണ്ണാശ്ശേരിയില്‍ വാഹനാപകടത്തില്‍ ആറു വയസുകാരന് മരിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. കുട്ടിയുടെ പിതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂട്ടര്‍ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകന് കൃഷ്ണ കെ ലാല്‍ (6) ആണ് അപകടത്തില്‍ മരിച്ചത്. ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post