കൊല്ലം: കൊട്ടാരക്കര കോട്ടാത്തല സര്‍ക്കാര്‍ എല്‍പി സ്ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 22 കുട്ടികളെയാണ് വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ സ്കൂളില്‍ ഒരു സംഘടന വിതരണം ചെയ്ത പായസമാണ് ഭക്ഷ്യവിഷ ബാധയ്ക്കിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
വൈകിട്ട് വീട്ടിലെത്തിയ ചില കുട്ടികള്‍ അവശത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുട്ടികളെ കൂട്ടത്തോടെ ആശുപത്രിയിലെത്തിച്ചത്. കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായ കുട്ടികളെ പ്രവേശിപ്പിച്ചത്.
Discussion about this post