മലപ്പുറം: കേരളത്തിലെ പോലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. നിലമ്പൂര്‍ വെടിവെപ്പിന് രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഭീഷണി സന്ദേശം മാവോയിസ്റ്റുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. തൊണ്ടര്‍നാട് പന്നി പാട് കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ ആദിവാസികളെയാണ് ഇക്കാര്യം അറിയിച്ചത്. ആദിവാസികള്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.
വയനാട്ടിലെയോ പരിസര ജില്ലകളിലെയോ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാവോയിസ്റ്റുകള്‍ തോക്കുകള്‍ ഏന്തിയാണ് പന്നിപ്പാട് എത്തിയതെന്ന് ആദിവാസികള്‍ പോലീസിനെ അറിയിച്ചു.
Discussion about this post