മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതിനിയമനം പിന്‍വലിക്കും വരെ രാജ്യത്തുടനീളം പ്രക്ഷോഭം തുടരാനാണ് തീരുമാനമെന്ന് ജംഈയ്യത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷന്‍ മൗലന അര്‍ഷദ് മദനി വ്യക്തമാക്കി. ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അര്‍ഷദ് മദനി.
രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും പൗരത്വ ബില്ലില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടു പോകണമെന്നും അര്‍ഷദ് മദനി ആവശ്യപ്പെട്ടു .ഭരണഘടന സംരക്ഷണ മഹാറാലിയോടെയാണ് ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമയുടെ മഹാസംഗമത്തിന് തുടക്കമായത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്.
ജനങ്ങള്‍ ഒന്നടങ്കം പൗരത്വഭേദഗതി നിയമത്തിനും കേന്ദ്രസര്‍ക്കാരിനും എതിരെ റാലിയില്‍ മുദ്രാവക്യങ്ങള് ഉയര്‍ത്തി.പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ മഹാസമ്മേനം ദയൂബന്ദ് റെക്ടറും ജംഈയത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷനുമായ മൗലന അര്‍ഷദ് നദ്വി ഉദ്ഘാനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ള പണ്ഡിതന്മാര്, ജാമിഅ വിദ്യാര്‍ഥി ഷഹീന് അബ്ദുല്ല എന്നിവര്‍ സംസാരിച്ചു
Discussion about this post