എളങ്കുന്നപ്പുഴ: ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ വീടിന് തീവച്ച് ഭര്‍ത്താവ്. പുതുവൈപ്പ് പിജെ. പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വീടിനു തീവച്ചത്. വാടക വീടിന് തീവച്ച് സ്ഥലം വിടുകയായിരുന്നു ജയപ്രകാശ്. ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലൂടെ ഇയാളെ പിടികൂടി.
ഈ മാസം 31ന് ഒഴിയേണ്ടിയിരുന്ന വീടിനാണ് തീവച്ചത്. മൂന്നരലക്ഷം രൂപ നല്കി ഒരു വര്‍ഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്. ആ തുക കഴിഞ്ഞദിവസം ജയപ്രകാശിന്റെ ഭാര്യ സ്മിത ശാലിനിയില്‍ നിന്നു കൈപ്പറ്റിയിരുന്നു. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു. സ്മിത ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്കി.
ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്മിതയോട് അയല്പക്കത്ത് താമസിക്കാന്‍ പോലീസ് നിര്‍ദേശിച്ചു. ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീയില്‍ ജനല്‍ച്ചില്ലുകളെല്ലാം തകര്‍ന്നു. പുറത്തേക്ക് തീ പടര്‍ന്നില്ല. പോലീസെത്തിയാണ് തീ കെടുത്തിയത്.
Discussion about this post