തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ കേരളത്തെ പുകഴ്ത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്.
സംസ്ഥാനത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പരോക്ഷ പരാമര്‍ശങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യയെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജാതിയുടേയോ നിറത്തിന്റെയോ സാമൂഹിക നിലവാരത്തിന്റെയോ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ലെന്നും വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതിന്റെ കൗതുകവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന് ഉണ്ടായിരുന്നു
Discussion about this post